ഗിറ്റിക്യാറ്റ്
എന്താണ് ഗിറ്റിക്യാറ്റ്?
ഗിറ്റ് റെപ്പോസിറ്ററികളെ എളുപ്പത്തില്‍ വിശകലനം ചെയ്യുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഗിറ്റിക്യാറ്റ്.
നമ്മള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ എങ്ങനെയാണ് ഉണ്ടാക്കിയത് എന്നതിനെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെയെല്ലാം പിന്നില്‍ ഒരുപാട് ആളുകളുടെ പ്രയത്നമുണ്ട്. ഈ സോഫ്റ്റ്‍വെയറുകള്‍ക്കെല്ലാം ഒരു ചരിത്രമുണ്ട്. ആ ചരിത്രം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഗിറ്റിക്യാറ്റ്.
ഇന്‍സ്റ്റാളേഷന്‍
കോഡ്ബെര്‍ഗില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യുക
കോഡ്ബെര്‍ഗ് റിലീസ് പേജില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
സ്വന്തമായി ബ്യില്‍ഡ് ചെയ്യേുവാന്‍
റെപ്പോസിറ്ററി ക്ലോണ്‍ ചെയ്യുക
git clone https://codeberg.org/akshy/gittykatകാര്‍ഗോ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക
cargo install --path . --lockedറണ്‍ ചെയ്യുക
gittykatലിനക്സിൽ ഡെസ്ക്ടോപ്പ് എൻട്രി ചേർക്കുക
ബൈനറിക്ക് gittykat എന്ന് പേര് കോടുത്തതിന് ശേഷം $PATH -ലേക്ക് കോപ്പി ചെയ്യുക.
ഡെസ്ക്ടോപ്പ് എൻട്രി കോപ്പി ചെയ്യുക
cp gittykat.desktop $HOME/.usr/share/applications/gittykat.svg ഐക്കണ്‍ /usr/share/pixmaps/ ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യുക
sudo cp gittykat.svg /usr/share/pixmaps/